താനൂർ: താനാളൂർ പകരയിൽ അധികാരത്തു അഹമ്മദ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള  അസ്‌ലം സ്റ്റോർ എന്ന ബേക്കറിയിൽ നിന്നാണ് 16/8/2022 രാത്രി 12 മണിക്കും പുലർച്ചെ 1.30 നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി  മോഷണം നടത്തിയ പ്രതിയെ  ആണ് താനൂർ  പോലീസ് 24 മണിക്കൂറിനുള്ളിൽ  മികച്ച  അന്വേഷണത്തിലൂടെ  പിടികൂടിയത്.

താനൂർ  ജ്യോതി കോളനി യിൽ കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലം വയസ്സ് 24 എന്ന ആളെയാണ് താനൂർ  എസ് ഐ  ആർ. ബി.കൃഷ്ണലാലും  സംഘവും  പിടികൂടി അറസ്റ്റ് ചെയ്തത്.  നിരവധി cctv കൾ  പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി  വന്നതെന്ന്  കണ്ടെത്തുകയായിരുന്നു. നമ്പർ  വ്യകതമല്ലെങ്കിലും അന്വേഷണ സംഘം  200കണക്കിന്  ഓട്ടോകൾ പരിശോധന  നടത്തി മികച്ച അന്വേഷണത്തിലൂടെ ആണ് പ്രതിയെ  പിടികൂടിയത്. 


ഓട്ടോ ഡ്രൈവർ ആയ പ്രതി രാത്രി മുഖം  മറച്ചു കടയുടെ ഗ്രിൽ തകർത്തു  അകത്തു കയറി 35000രൂപ  വിലവരുന്ന ബക്കറി സാധനങ്ങളും  ചോക്‌ളേറ്റുകളും മോഷണം  നടത്തി  ഓട്ടോയിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ് ഐ  കൃഷ്ണ ലാൽ, സീനിയർ സിവിൽ പോലീസ് ഓഫിസിർ മാരായ  സലേഷ്, മുഹമ്മദ്‌ കുട്ടി  സി പി ഒ മാരായ അഭിലാഷ്, ലിബിൻ, അനൂപ്  എന്നിവരും ആണ് ഉണ്ടായിരുന്നത് പ്രതിയെ  ഇന്ന് കോടതിയിൽ  ഹാജരാക്കും
Previous Post Next Post

Whatsapp news grup