പൊന്നാനി: അത്യപൂർവമായി കാണപ്പെടുന്ന ഓഷ്യൻസൺ മത്സ്യങ്ങൾ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങി. ലോകത്തിൽ ഏറ്റവുംഭാരമുള്ള അസ്ഥിമത്സ്യം കൂടിയാണിത്. പൊന്നാനിയിൽനിന്ന് പോയ അലീഫ് എന്ന ബോട്ടിലുള്ളവർക്കാണ് പന്ത്രണ്ടോളം ഓഷ്യൻസൺ മത്സ്യങ്ങൾ ലഭിച്ചത്. 


ഇതിൽ മൂന്നെണ്ണത്തിന് അൻപത് കിലോയിലേറെ തൂക്കംവരും. ബാക്കിയുള്ളവയ്ക്ക് 25 കിലോയിലേറെയും.  ഇതിൽ മുതിർന്നവയ്ക്ക് 250 മുതൽ 1000 കിലോവരെ തൂക്കം വരും. തലയും വാലും ഒരു പോലെ തോന്നുന്ന ഇവയുടെ ശരീരം പരന്ന രീതിയിലാണ്. മീൻപിടിക്കുമ്പോൾ വലയിൽ കുടുങ്ങി നാശനഷ്ടം വരുത്തുന്ന കടൽച്ചൊറിയാണ് ഓഷ്യൻസൺ ഫിഷിന്റെ പ്രധാനഭക്ഷണം. അതുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഓഷ്യൻസൺ ഫിഷിനെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ജപ്പാനിലും മറ്റും ഈ മത്സ്യം തീൻമേശയിലെ വിശിഷ്ട വിഭവമാണ്.


Previous Post Next Post

Whatsapp news grup