മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസമേഖലയോടുള്ള ഇടതുസർക്കാർ അവഗണനയ്ക്കെതിരേ എം.എസ്.എഫ്.ജില്ലാ കമ്മിറ്റി നടത്തിയ 'വിദ്യാർഥി വിപ്ലവം' കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യ്‌തു.
ലിംഗ സമത്വമല്ല ലിംഗ നീതിയാണ് ഉയർത്തിപിടിക്കേണ്ടതെന്ന മുസ്‌ലിംലീഗ് നിലപാടിനെ കളിയാക്കിയ സർക്കാരിന് ഇപ്പോൾ തിരുത്തി പറയേണ്ടിവന്നെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. സർക്കാർ നടത്തുന്ന വഴിവിട്ട നീക്കങ്ങളിൽനിന്നടക്കം ശ്രദ്ധതിരിക്കാനുള്ള വഴിയായിട്ടാണ് വിവാദങ്ങളെ കാണുന്നത്. ഇതിന്റെയെല്ലാം മറവിൽ ആസൂത്രിതമായി സംവരണ അട്ടിമറിയും പിൻവാതിൽ നിയമനവുമെല്ലാം നടക്കുന്നുണ്ട്.
ജില്ലയിലെ വിദ്യാഭ്യാസമേഖലയിലടക്കമുള്ള പ്രതിസന്ധിക്ക് കാരണം ഇടതുപക്ഷ സർക്കാരുകളുടെ കടുത്ത അവഗണനയാണ്. ജില്ലയിൽ അനുവദിച്ച പ്ലസ്ടു ബാച്ചുകളും അധ്യാപക തസ്തികകളുമെല്ലാം ലീഗ് മന്ത്രിമാർ നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.


