തിരൂർ: ആലത്തിയൂർ ദാറുൽ ഖുർആൻ റെസിഡൻഷ്യൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 'ജയ് ഹോ!' എന്ന പേരിൽ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.പൊന്നാനി പാർലമെന്റ് മണ്ഡലം എം.പി ശ്രീ ഇ.ടി മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം നിർവഹിച്ചു.

മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട, മത സൗഹാർദത്തിൽ അധിഷ്ഠിതമായ പഴയ ഇന്ത്യയിൽ നിന്നും മാറി, ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിക്കുന്ന ഒരു ഇന്ത്യയായി നമ്മുടെ രാജ്യം മാറാതിരിക്കട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു. ഡയറക്ടർ സി.പി മുഹമ്മദ്‌ നൂറുൽ അമീൻ, പ്രിൻസിപ്പൽ ഷിംന മുഹമ്മദ്‌, സി.പി കുഞ്ഞി മൂസ,ബഷീർ ചങ്ങമ്പള്ളി,ഇസ്ഹാഖ്,സി.കെ അബ്ദുൽ റഷീദ്,ഫസീല,അനിത,ഷൈനി,അജ്‌വാസ് ഖാജ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും സ്വാതന്ത്ര്യദിന ക്വിസ്, സമ്മാനദാനം എന്നിവയും നടന്നു.







Previous Post Next Post

Whatsapp news grup