ആലത്തിയൂർ: മലബാർ വാൾഡോർഫ് സ്കൂളിൽ എഴുപതിയഞ്ചാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തൽ കർമ്മം പ്രിൻസിപ്പാൾ ഡോക്ടർ മുഹമ്മദ് മുസ്തഫ മാസ്റ്റർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഉമറുൽ ഫാറൂഖ് മുഖ്യ അതിഥിയായി.  വിദ്യാർത്ഥികളുടെ ഘോഷയാത്രയും മറ്റ് വൈവിധ്യമാർന്ന


പരിപാടികളും അരങ്ങേറി HMബിന്ദു ദേവദാസ് അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വെൽഫയർ കമ്മിറ്റി ചെയർമാൻ അലിക്കുട്ടി ഹാജി നിർവഹിച്ചു. മറ്റു പിടിഎ ഭാരവാഹികളായ ഷംന കെ വി, സൈഫുന്നിസ പി,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Previous Post Next Post

Whatsapp news grup