മലപ്പുറം: ജില്ലയിലെ പ്ലസ്‌ വൺ സീറ്റ്‌ പ്രതിസന്ധിക്ക് ഇത്തവണയും ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ  പ്രതിഷേധിച്ച്‌ കാംപസ്‌ ഫ്രണ്ട്‌ വിദ്യാർത്ഥി പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും. താത്കാലിക സീറ്റുകളെന്ന ഔദാര്യമല്ല ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവിശ്യം എന്ന പ്രമേയം ഉയർത്തിപിടിച്ച്‌ കൊണ്ട്‌ കാംപസ്‌ ഫ്രണ്ട്‌ മലപ്പുറം ജില്ലയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ  വിദ്യാർത്ഥി പ്രക്ഷോഭ ജാഥ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ സുഹൈബ്‌ ഒഴൂർ മാധ്യമങ്ങളോട്‌ പറഞ്ഞു. ആഗസ്ത്‌ 22 കാവനൂർ നിന്നും തുടങ്ങുന്ന ജാഥ 24 ന് തിരൂരിൽ സമാപിക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി എ എസ് മുസമ്മിൽ ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. ജാഥാ ക്യാപ്റ്റൻ സുഹൈബ്‌ ഒഴൂർ,ജില്ലാ സെക്രട്ടറി യൂനുസ്‌ വെന്തൊടി,ജോയിന്റ്‌ സെക്രട്ടറി അലി പറപ്പൂർ,ജില്ലാ കമ്മിറ്റി അംഗം റിനു റിൻഷ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Previous Post Next Post

Whatsapp news grup