എടപ്പാള്‍ : സ്കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രിക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നു ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു .കുറ്റിപ്പുറം -തിരൂര്‍ റോഡിലെ മഞ്ചാടിയില്‍ ശനിയാഴ്ച്ച വൈകുന്നേരം 4.30-നാണ് അപകടം. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ ഖാദര്‍ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എതിരെ വന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടേയാണ് സ്ക്കൂട്ടറില്‍ ഇടിച്ചു കയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇന്നോവ കാര്‍ സ്കുട്ടറിടിപ്പിച്ച് തെറിപ്പിച്ച ശേഷം ചെങ്കല്ല് മതില്‍ ഇടിച്ചു തകര്‍ത്തതിനു ശേഷം 100 മീറ്റോളം നീങ്ങി തലകീഴായി മറിഞ്ഞതിനു ശേഷം മറ്റൊരു മതിലില്‍ ഇടിച്ചാണ് നിന്നത്.
ഇന്നോവയിലെ യാത്രികരായ ദമ്പതികള്‍ക്ക് നിസാര പരിക്കുണ്ട്. അബ്ദുള്‍ഖാദറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. മക്കള്‍ .ഫാത്തിമ ജുമൈലത്ത്,മുഹമ്മദ് ജിനാന്‍


