തിരൂര്‍: നിക്കാഹ് കഴിഞ്ഞ് അഞ്ചാംനാള്‍ യുവാവിന് ദാരുണാന്ത്യം. തൃശ്ശൂര്‍ ചാവക്കാട് വട്ടേക്കാട് തിരുത്തിയില്‍ ജംഷീര്‍ (21) ആണ് മരിച്ചത്.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂര്‍ സ്വദേശി അനുരാജിനെ (21) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍-ചമ്രവട്ടം പാതയില്‍ പോലീസ്ലൈനിലെ അപകടവളവില്‍ ഡിവൈ.എസ്.പി. ഓഫീസിനു മുന്‍പിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ജംഷീര്‍ എറണാകുളത്ത് ലിഫ്റ്റ് ഓപ്പറേറ്റര്‍ കോഴ്‌സിനു പഠിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം സ്വദേശിയായ ഷിബിലയെ നിക്കാഹ് കഴിച്ചത്

Previous Post Next Post

Whatsapp news grup