തിരൂർ: ആർ.ഡി.ഒ.ഓഫീസിൽ കെട്ടിക്കിടക്കുന്ന ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഉടൻ തീർപ്പ് കൽപിക്കണമെന്നാവശ്യപ്പെട്ട് ഫയലുകളേന്തി ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം പീപ്പിൾസ് റൈറ്റ്സ് തിരൂർ ആർ.ഡി.ഒ.ഓഫീസിന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. 


രോഗികളും, ലൈഫ് ഭവന പദ്ധതിയിൽ വീട് പാസായവരും ഭൂമി തരം മാറ്റലിന് അപേക്ഷ നൽകിയിട്ടും മുൻ ഗണന നൽകുന്നില്ലെന്നും അയ്യായിരത്തിൽ കൂടുതൽ അപേക്ഷകൾ തീർപ്പ് കൽപിക്കാതെ അധികാരികൾ നിസ്സംഗത പാലിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി. വഴി വിട്ട് സ്വാധീനമുള്ളവരുടെ അപേക്ഷയിൽ ഏജൻറ്മാർ മുഖാന്തിരം ഉടൻ തീർപ്പ് കൽപിക്കുന്നുണ്ടെന്നും, ഇത് തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും എൻ.എഫ് .പി .ആർ.ഭാരവാഹികൾ പറഞ്ഞു.


 അപേക്ഷ കൊടുത്ത വൈകിയ നിരവധി അപേക്ഷകർ ധർണ്ണയിൽ പങ്കെടുത്തു. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ താമസം വിനാ നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ. എൻഎസ്പിആർ ഭാരവാഹികൾക്ക് ഉറപ്പ് നൽകിയതായും, റവന്യൂ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലും വിഷയം പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു.അബ്ദുറഹീം പൂക്കത്ത്, കബീർ കഴുങ്ങിലപ്പടി, സലാം പറമ്പിൽ പീടിക, റഷീദ് തലക്കടത്തൂർ ,മുസ്തഫ ഹാജി പുത്തൻതെരു, കുഞ്ഞിമുഹമ്മദ് നടക്കാവ്, അറഫാത്ത് പാറപ്പുറം, പ്രവീൺ കുമാർ പരപ്പനങ്ങാടി സംസാരിച്ചു.

Previous Post Next Post

Whatsapp news grup