തിരൂർ: തിരൂർ വെട്ടത്ത് പൈപ്പ് ഗോഡൗണിന് തീപിടിച്ചു. വെട്ടം പഞ്ചായത്തിൽ 12-ാം വാർഡിൽതായമ്പറമ്പിൽ വെട്ടം ട്രേഡിങ് കമ്പനിയുടെ പൈപ്പ് ഗോഡൗണിനനാണ്‌ തീ പിടിച്ചത്‌. ഗോഡൗണിൽ സൂക്ഷിച്ച പൈപ്പുകൾ പൂർണമായും കത്തിനശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കാരാറ്റ് കടവത്ത് ഫസലുറഹ്‌മാന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് തിരൂർ, താനൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാസേനയെത്തി രണ്ടര മണിക്കൂറോളം ചെലവഴിച്ചാണ് തീയണച്ചത്.

Previous Post Next Post

Whatsapp news grup