തിരൂര്‍: നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളില്‍ ഉള്‍പ്പെട്ട പ്രതി തിരൂര്‍ പൊലീസിന്റെ പിടിയില്‍. വയനാട് രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായത്. പൊന്നാനി സ്വദേശിയും പറവണ്ണയില്‍ താമസക്കാരനുമായ മഞ്ചിന്‍കാനകത്ത് നാസറാണ് (38) പിടിയിലായത്.
ജയിലിലായിരുന്ന പ്രതി ഇറങ്ങിയശേഷം ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. തിരൂര്‍, പെരുമ്ബടപ്പ്, ചങ്ങരംകുളം, പൊന്നാനി സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകളുള്ളതായും പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നെന്നും തിരൂര്‍ പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
