ഫോട്ടോ:  ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു.

തിരുന്നാവായ: ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ എൻ എസ് എസ്  സ്വാതന്ത്രാമൃതം സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തനം, സമൂഹ ഉദ്യാനം, ശുചീകരണം, കർഷക ദിനാഘോഷം, സത്യമേവ ജയതേ, പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം, സംസ്കാരിക പരിപാടി എന്നിവ നടന്നു. ഏറ്റവും നല്ല ക്യാമ്പ് അംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി.

പി ടി എ പ്രസിഡൻ്റ് പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മയ്യേരി നസീബ അസീസ്, അതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനുബിയ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ എ.പി. നാസർ, പി.ടി.എ. വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, പ്രിൻസിപ്പൽ ടി. നിഷാദ് തോട്ടോളി , പ്രോഗ്രാം ഓഫീസർ കെ. ശരത് ചന്ദ്രൻ , സ്റ്റാഫ് സെക്രട്ടറി ഹാരിസ് മാങ്കടവത്ത് ,തിരുന്നാവായ പഞ്ചായത്ത് ബാല സഭ കോർഡിനേറ്റർ ജലീൽ തൊട്ടി വളപ്പിൽ, വി.പി. നാസർ,ആർ. പ്രശാന്ത്, കെ. മനോജ്, പി.സുജിത്ത് കുമാർ ,പി.സി. ഷെറിൻ ബേബി, കെ.ടി. ഷജീർ , എൻ.എസ്.എസ്. ലീഡർമാരായ ടി. മുഹമ്മദ് ആദിൽ, പി. ഫാത്തിമ ജസ്റിൻ എന്നിവർ പ്രസംഗിച്ചു.






Previous Post Next Post

Whatsapp news grup