അരീക്കോട് ഗവണ്‍മെന്റ് സ്കൂളിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പ്ലോട്ടില്‍ ആര്‍ എസ് എസ് നേതാവ് സവര്‍ക്കറെ ഉള്‍പ്പെടുത്തിയത്തിയത് വിവാദമാകുന്നു.

കീഴുപറമ്പ് ഗവ. വൊക്കഷേനല്‍ ഹയര്‍ സെക്ക ന്‍ഡറി സ്കൂളിള്‍ സ്വാതന്ത്ര്യ ദിനത്തില്‍ അവതരിപ്പിച്ച പ്ലോട്ടിലാണ് ആര്‍ എസ് എസ് നേതാവും ഇടംപിടിച്ചത്. പി ടി എ തീരുമാനത്തിന് വിരുദ്ധമായി സവര്‍ക്കറുടെ പ്ലോട്ട് ഒരുക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി.

75 സ്വാതന്ത്ര സമര ഭടന്‍മാരുടെ പ്ലോട്ടുകള്‍ക്കായിരുന്ന പി ടി എ അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ ഗ്രീന്‍ റൂമില്‍ സഹ അധ്യാപകരോ മറ്റോ അറിയാതെ പ്ലോട്ടുണ്ടാക്കി ജാഥയില്‍ അണി നിരത്തുന്നതിനിടയിലാണ് അബന്ധം ശ്രദ്ധയില്‍പ്പെട്ടത്. സവര്‍ക്കറുടെ പേരടങ്ങിയ സ്റ്റിക്കറും പ്ലോട്ടില്‍ ആലേഖനം ചെയ്തിരുന്നു. ഇത് കണ്ടെത്തിയ അധ്യാപകര്‍ ഉടന്‍ തന്നെ വേഷം അണിഞ്ഞ കുട്ടിയെ മാറ്റുകയായിരുന്നു. എന്നാല്‍ സവര്‍ക്കറുടെ വേഷം പ്രചാരണത്തിലായതോടെ അധ്യാപകരും വെട്ടയിലായി. 

പി ടി എയോ മറ്റു അധ്യാപകരുടേയോ അനുമതി കൂടാതെയാണ് വേഷം അണിഞ്ഞതെന്നും അധ്യാപികയുടെ കൈ പിഴയാണെന്നുമാണ് പി ടി എയുടെ വാദം. എന്നാല്‍ സവര്‍ക്കറുടെയും മാധവന്‍ നായരുടെയും മാത്രമായി പേര് എന്തിന് ആലേഖനം ചെയ്തുവെന്ന ചോദ്യത്തിന് പ്രധാന അധ്യാപികയും വ്യക്തമായ ഉത്തരം തന്നില്ല. പിന്നീട് നടന്ന സ്വാതന്ത്രദിന ഘോഷയാത്രിയില്‍ നിന്നും സവര്‍ക്കറെ ഒഴിവാക്കി.

സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് സ്കൂളില്‍ ഉണ്ടായത്. വിവിധ വിദ്യാര്‍ഥി സംഘടകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ഭയന്ന് സ്കൂളിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. സമരത്തെ തുടര്‍ന്ന് ഏറെ നേരം പഠനവും മുടങ്ങി. പ്ലസ് വണ്‍ പ്രവേശനത്തെയും ബാധിച്ചു.

രണ്ടായിരം വിദ്യാര്‍ഥികളും 80 അധ്യാപകരും ഇവിടെയുണ്ട്. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ഉചിതമായ നടപടി സീകരിക്കുമെന്ന് അടിയന്തരമായി ചേര്‍ന്ന പി ടി എ യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് എം ഇ ഫസല്‍ അറിയിച്ചു. എന്നാല്‍ കുറ്റക്കാരിയായ അധ്യാപികയെ സംരക്ഷിക്കാനുള്ള നീക്കവും ഇവിടെ നടക്കുന്നതായി രക്ഷിതാക്കള്‍ ആരോപിച്ചു.

സംഭവം സംബന്ധിച്ച്‌ മുഖ്യമന്ത്രി, വിദ്യഭ്യാസ മന്ത്രി എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി. യൂത്ത് ലീഗ്, ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധന പ്രകടനം നടത്തി. കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് പ്രധഘാന അധ്യാപിക സമരകാര്‍ക്ക് ഉറപ്പ് നല്‍കി.

നിരുത്തവാദ പരമായി കീഴുപറമ്ബ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്വാതന്ത്രദിന പ്ലോട്ടില്‍ സവര്‍ക്കറെ ആലേഖനം ചെയ്തത് അംഗീകരിക്കാനാവില്ലന്ന് എസ് എസ് എഫ് അരീക്കോട് ഡിവിഷന്‍ നേതാക്കള്‍ പറഞ്ഞു. വര്‍ഗീയ വത്ക്കരിക്കാന്‍ വേണ്ടിയുള്ള ശ്രമമാണിത്. വെറുപ്പിന്‍റെ പദ്ധതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് അനാവശ്യ ഇടം നല്‍കുന്ത് ജനാതിപത്യ സമൂഹത്തിന് നിരക്കുന്നതല്ലന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.


Previous Post Next Post

Whatsapp news grup