പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനിയായ 17 വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു . ചെട്ടിപ്പടി കോയാമുവിന്റെ പുരക്കൽ ഉബൈസിനെ (23) യാണ് പരപ്പനങ്ങാടി പോലീസ് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാർ, പരമേശ്വരൻ, പോലീസുകാരായ രഞ്ചിത്ത്, പ്രീത, അഭിമന്യു, വിബീഷ്, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്
