തിരൂർ: പരന്നേക്കാട് ജെ.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിനു കീഴിൽ ഈവർഷം രാജ്യപുരസ്കാർ ടെസ്റ്റിൽ പങ്കെടുക്കുന്ന സ്കൗട്ട് ഗൈഡ് കേഡറ്റുകൾക്ക് ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. 

ഷീറ്റും കമ്പുകളും ഉപയോഗിച്ച് കൂടാരം നിർമ്മിക്കൽ, കോമ്പസും പേപ്പറും ഉപയോഗിച്ച് ഒരു പ്രദേശത്തിന്റെ മാപ്പ് നിർമ്മിക്കൽ, ജീവിതത്തിൽ അത്യാവശ്യം വരുന്ന വിവിധ തരം കെട്ടുകൾ ഉൾക്കൊള്ളുന്ന പയനിയറിങ്ങ്, ജീവിതത്തിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രഥമശുശ്രൂഷ  എന്നിവയിലാണ്  പ്രധാനമായും പരിശീലനം സംഘടിപ്പിച്ചത്. ഈ വർഷം സ്കൂളിൽ നിന്നും രാജ്യപുരസ്കാർ ടെസ്റ്റിൽ പങ്കെടുക്കുന്ന പതിനഞ്ചോളം സ്കൗട്ട് ഗൈഡ്കൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂളിലെ സ്കൗട്ട് - ഗൈഡ് അധ്യാപകരായ വീ.ടി. അബ്ദുറഹ്മാൻ,  ടി.പി. ഓമന, എം. അംബിക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Previous Post Next Post

Whatsapp news grup