തിരൂർ : ബേപ്പൂരിൽനിന്ന് പുറപ്പെട്ട ബോട്ട് മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാർ സംഭവിച്ചനെത്തുടർന്ന് കരയ്ക്കടിഞ്ഞ് ബോട്ട് തകർന്നു. ചൊവ്വാഴ്ച പുലർച്ചെ കൂട്ടായി കാട്ടിലപ്പള്ളി കടപ്പുറത്ത് കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന അന്യസംസ്ഥാനക്കാരായ ആറു തൊഴിലാളികൾ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചതിനാൽ രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ടായിരുന്നു ബേപ്പൂരിൽനിന്ന് ബോട്ട് പുറപ്പെട്ടത്. കരയിൽനിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വെച്ച് രാത്രി പന്ത്രണ്ടോടെ എൻജിൻ തകരാറിലായി. ശക്തമായ കാറ്റിനെത്തുടർന്ന് കരയ്ക്കെത്തിയ ബോട്ട് മണൽത്തിട്ടയിൽത്തട്ടി മറിഞ്ഞതോടെ തകരുകയായിരുന്നു. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബോട്ടുടമ ബേപ്പൂർ മോക്കത്ത് അജയൻ പറഞ്ഞു. തിരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു