തിരൂർ: കടുങ്ങാത്തുകുണ്ട് ചെറിയ സ്കൂളിന്റെ പിറകുവശത്തുള്ള കിണറ്റിൽ ഒരാൾ വീണു മരണപ്പെട്ടു. തലശ്ശേരി സ്വദേശിയും കടുങ്ങാത്തുണ്ടിൽ സ്ഥിര താമസക്കാരനുമായ യുവാവാണ് മരണപ്പെട്ടത്.
ഇന്ന് രാത്രി 10:30ഓടെ ആണ് സംഭവം. തിരൂർ ഫയർഫോഴ്സ് എത്തി ആളെ പുറത്തെടുത്ത് തിരൂർ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു..