തിരൂർ: താഴെപ്പാലത്ത് വാഹനാപകടം വീട്ടമ്മക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ അടക്കം നാലുപേർക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. സ്കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ബസ്സിലടിച്ചാണ് അപകടം.
ഓട്ടോയിലെ യാത്രക്കാരിയായ പൂക്കയിൽ സ്വദേശി സിനി വില്ലയിൽ ഷംസുദ്ദീന്റെ ഭാര്യ ലൈല(55) മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന മരുമകൾ നസീബ(32) ഇവരുടെ മക്കളായ
ഷെഫിൻ(6) സിയാ ഫാത്തിമ(4)
ഓട്ടോ ഡ്രൈവർ ആനപ്പടി കണ്ണച്ചംവീട്ടിൽ മുജീബ് റഹ്മാൻ(32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികില്‍സക്കു ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നാല് വയസുകാരി സിയാ ഫാത്തിമയെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി. ലൈലയുടെ മൃതദേഹം ബുധനാഴ്ച തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റുമോര്‍ട്ട ശേഷം കബറടക്കം നടക്കും. മക്കള്‍: ഷാജിത്ത്, ജിഫ്ല്‍, സിനി. മരുമക്കള്‍: ഷാജഹാന്‍, നസീബ, നദീറ