പൊന്നാനി: പൊന്നാനിയില്‍ 160 കിലോയുള്ള കട്ടകൊമ്പന്‍ മത്സ്യം വലയിലായി. ഇവിടെനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബര്‍ വള്ളത്തിനാണ് വലിയ മീന്‍ ലഭിച്ചത്. 9500 രൂപക്കാണ് ഇത് വിറ്റത്.

ഒഴുക്കുവല മത്സ്യബന്ധനത്തിനിടെയാണ് ഫൈബര്‍ വള്ളത്തിന് കട്ടക്കൊമ്ബന്‍ ലഭിച്ചത്. ഭാരക്കൂടുതല്‍ കാരണം വള്ളത്തിന് പിന്നില്‍ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. നേരത്തേ കട്ടക്കൊമ്ബന്‍ ഇനത്തില്‍പെട്ട ചെറിയ മത്സ്യം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത്രയും തൂക്കമേറിയത് ആദ്യമായാണ് ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.


കടല്‍ പ്രക്ഷുബ്ദമായി മാറുന്നതിനാല്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കില്ല. ഇതോടെ ഇവ ഉപരിതലത്തില്‍ വരും. ഇങ്ങനെ എത്തിയപ്പോഴാവും വലയില്‍ കുരുങ്ങിയത്. നീണ്ടതും കുന്തത്തിന്‍റെ ആകൃതിയിലുള്ളതുമായ മുകളിലെ താടിയെല്ലും കട്ടിയുള്ള ചര്‍മവുമാണ് ഇതിന്‍റെ പ്രത്യേകത. അതേസമയം, കേരളത്തിലെ തീരപ്രദേശത്ത് ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

Previous Post Next Post

Whatsapp news grup