തിരൂർ: പുല്ലൂരിൽ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. രാവിലെ എട്ടുമണിക്കും 11 മണിക്കും ഇടയിലാണ് നായയുടെ ആക്രമണം ഉണ്ടായത്. രണ്ടു വിദ്യാർത്ഥികളെയും രണ്ട് പ്രായമായവരെയും ആണ് തെരുവുനായ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. 

മുഖത്തും കാലിലും ഗുരുതരമായ പരിക്കുകളാണുള്ളത്. രാവിലെ 8:00 മണിക്ക് മദ്രസ കഴിഞ്ഞു വരികയായിരുന്നു 7 വയസ്സുള്ള ഫാത്തിമ എസിലിനും 13 വയസ്സുകാരിയായ സനാന യ്ക്കുമാണ് നായയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇവരുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കേറ്റു. 11 മണിയോടെ ചെമ്പ്ര സ്വദേശിയായ ജനാർദ്ദനേയും നായ ആക്രമിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജനാർദ്ദനേ ബൈക്കിന് നേരെ നായ പാഞ്ഞെടുത്ത് ആക്രമിക്കുകയായിരുന്നു. 

അങ്ങാടിയിൽ നിൽക്കുന്ന സമയത്ത് പ്രായമായ കോയയെയും നായ ആക്രമിച്ചു. പരിസരത്തിൽ ഉണ്ടായ ആളുകൾ കോയയെ രക്ഷിക്കുകയായിരുന്നു. ഈ പ്രദേശത്തെ തെരുവിനായ ശല്യം രൂക്ഷമാണെന്ന് ആക്രമിക്കപ്പെട്ടവർ പറഞ്ഞു.

Previous Post Next Post

Whatsapp news grup