തിരൂർ: പൂക്കയിൽ റെയിൽവേ പാളത്തിന് സമീപം ദിവസങ്ങൾ പഴക്കമുള്ള അജ്ഞാതമൃത കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് KSEB സബ്സ്റ്റേഷൻ റെയിൽവേ പാളത്തിന് സമീപം പുല്ല് വെട്ടുന്നതിനിടയിലാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട് പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു