തിരൂർ: തിരൂരിൽ ബസിൽ നിന്ന് പിഞ്ചുകുഞ്ഞിൻ്റെ പാദസരം പൊട്ടിച്ച യുവതിയെ കയ്യോടെ പിടികൂടി. പോലീസ് ലൈനിലാണ് സംഭവം. പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. തിരൂരിൽ നിന്നും വെട്ടത്തേക്ക് പോകുന്ന ബസിലാണ് സംഭവംവെട്ടം സ്വദേശികളായ രണ്ട് സ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിൻറെ പാദസരമാണ് ബസ്സിൽ ഉണ്ടായിരുന്ന യുവതി പൊട്ടിച്ചെടുത്തത്.
സംഭവം ശ്രദ്ധയിൽപെട്ടതോടെ യുവതി ബഹളം വെച്ചു പോലീസ് ലൈൻ സമീപത്ത് എത്തിയപ്പോഴാണ് പാദസരം നഷ്ടപ്പെട്ടത് അറിഞ്ഞത് അതോടെ ബസ് ഡിവൈഎസ്പി ഓഫീസിലേക്ക് എത്തിച്ചു യുവതിയെ പുറത്തേക്കിറക്കി പരിശോധിച്ചപ്പോൾ നഷ്ടപ്പെട്ട ആഭരണം കണ്ടുകിട്ടി അതോടെ യുവതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്