കോഴിക്കോട് പയ്യോളി സ്വദേശി രാംദാസിനെ (44) യാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വേങ്ങര ഗേള്‍സ് സ്കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്ന്റെ ചുമതലയുള്ള അദ്ധ്യാപകനാണ് ഇയാള്‍. രാംദാസിന് മരിച്ച അദ്ധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. 


അടുപ്പം മുതലെടുത്ത് ഇയാള്‍ അദ്ധ്യാപികയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പോലീസിന്റെ പറയുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് അദ്ധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. 


ഇയാളെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാ‌ജരാക്കി റിമാന്റ് ചെയ്തു. ബെെജു എന്ന അദ്ധ്യാപികയെ സെപ്തംബര്‍ 17ന് 11 മണിയോടെ കണ്ണമംഗലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Previous Post Next Post

Whatsapp news grup