പരപ്പനങ്ങാടി: ആന്ധ്രപ്രദേശില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ പരപ്പനങ്ങാടി പോലിസിന്റെ പിടിയിലായി. മുന്‍പ് പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഹമ്മദ് ജൈസല്‍ (33), അബ്ദുള്‍ സലാം. സി( 39), എന്നിവരെയാണ് പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം പോലീസ് സംസ്ഥാനത്തിലെ തന്നെ വലിയ എന്‍ഡിപിഎസ് നിയമപ്രകാരമുള്ള കേസുകള്‍ പിടികൂടിയിരുന്നു. ജയ്സലിന് പോക്സോ കേസും അബ്ദുള്‍സലാമിനു പല സ്റ്റേഷനുകളിലായി കളവു കേസുകളിലും നിലവിലുണ്ട്..
താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂര്‍ ഡാന്‍സാഫ് സംഘവും. പരപ്പനങ്ങാടി സബ് ഇന്‍സ്പെക്ടര്‍ അജീഷ് കെ ജോണ്‍, സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ അനില്‍കുമാര്‍ സിപിഒ മാരായ രഞ്ജിത്ത്, വിബീഷ്, മഹേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു