തിരൂർ: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹാന്‍സ് വില്‍പന നടത്തുന്നതിനിടെ രണ്ടുപേരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യിൽ നിന്നും ശേഖരിച്ചുവെച്ച പാക്കറ്റുകളും പിടികൂടി. തിരൂര്‍ കണ്ണംകുളം ചേനാംവീട്ടില്‍ ഷാഹുല്‍ ഹമീദ് (36), നിറമരുതൂര്‍ തോലന്റകത്ത് ഓണം കോട്ടുകാവില്‍ അഷ്റഫ്(50) എന്നിവരാണ് പിടിയിലായത്.
സുഹൃത്തുക്കള്‍ ഹാന്‍സ് പാക്കറ്റുകള്‍ വാങ്ങുന്നത് ശ്രദ്ധയില്‍പെട്ടത് വിദ്യാര്‍ഥികള്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. ഫയര്‍ സ്റ്റേഷന്‍ സമീപത്തെ പെട്ടിക്കടയിലാണ് ഷാഹുല്‍ ഹമീദ് വില്‍പന നടത്തിയിരുന്നത്. ഹാന്‍സ് ശേഖരം സൂക്ഷിച്ചുവെച്ചിരുന്നത് അഷ്റഫിന്റെ മാര്‍ക്കറ്റിലെ കടയിലായിരുന്നു.
കടയില്‍നിന്ന് 150 പാക്കറ്റ് ഹാന്‍സ് പൊലീസ് പിടിച്ചെടുത്തു. തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ വി. ജിഷില്‍, സീനിയര്‍ സി.പി.ഒഷിജിത്ത്, സി.പി.ഒമാരായ അരുണ്‍, ദില്‍ജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പിടികൂടിയത്. തിരൂര്‍ മജിസ്ട്രേറ്റ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
