തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂർ പോയ സ്റ്റാഫുകൾ സഞ്ചരിച്ച ബസ് പഴനിയിൽ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. തിരിച്ചു വരുന്നതിനിടെ പഴനിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ വെച്ചാണ് അപകടം. വെള്ളിയാഴ്‌ച രാത്രിയാണ് 39 അംഗ സംഘം ടൂർ പോയത്. 

സംഘത്തിൽ 3 ഡോക്ടർമാരും വിവിധ ജീവനക്കാരും ഉണ്ടായിരുന്നു. കൂടാതെ മുൻ ജീവനക്കാരും ഉണ്ടായിരുന്നു. അപകടം എങ്ങനെയെന്ന് വ്യക്തമല്ല.

ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. ബസിനുള്ളിൽപെട്ടവരെ നാട്ടുകാരും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എല്ലാവരെയും പഴനിയിലെ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആർക്കും ഗുരുതര പരിക്കില്ല.

Previous Post Next Post

Whatsapp news grup