റിയാദ്: ഉംറ നിര്‍വഹിക്കാനായി ഏര്‍പ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി സൗദി. 18 വയസിന് മുകളിലുള്ള മുഴുവന്‍ വിദേശ തീര്‍ഥാടകര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ ഇനി കഴിയും. വിദേശ തീർത്ഥാടകർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധിയാണ് ഒഴിവാക്കിയത്. നേരത്തെ 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള വിദേശ തീര്‍ത്ഥാടകര്‍ക്ക് മാത്രമെ ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കിയിരുന്നുള്ളു. എന്നാൽ 18 വയസ്സിന് താഴെയുള്ള വിദേശ തീര്‍ഥാടകര്‍ക്ക് നിലവില്‍ ഉംറ നിര്‍വഹിക്കാന്‍ അനുവാദമില്ല. പുതിയ നിര്‍ദേശപ്രകാരം പ്രായമായ വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ വരാം.