കുറ്റിപ്പുറം: വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾകൂടി പോലീസ് പിടിയിലായി. തിരുനാവായ താഴത്തറ കുറുവിൽ മുഹമ്മദ് ബഷീറിനെയാണ് (54) കുറ്റിപ്പുറം പോലീസ് അറസ്റ്റ്‌ ചെയ്തത്. 

ഇയാളിൽനിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുറ്റിപ്പുറം-തിരൂർ റോഡ് പരിസരത്തുനിന്നാണ്  ഇയാളെ പിടികൂടിയത്. വിദ്യാർത്ഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ മൂന്നു യുവാക്കളെ കുറ്റിപ്പുറം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു

Previous Post Next Post

Whatsapp news grup