പൊന്നാനി: ഹോംനഴ്സായെത്തി വയോധികയുടെ നാലര പവന്‍ സ്വര്‍ണമാല കവര്‍ന്നയാളെ 20 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്.20 വര്‍ഷം മുമ്ബ് പെരുമ്ബറമ്ബിലെ കുട്ടന്‍ വൈദ്യരുടെ സുഖമില്ലാതെ കിടപ്പില്‍ ആയിരുന്ന ഭാര്യാമാതാവിനെ പരിചരിക്കുന്നതിന് ഹോം നഴ്സ് ആയി വന്ന പ്രതി വയോധികയുടെ കഴുത്തിലെ സ്വര്‍ണമാല കവര്‍ന്ന് ഒളിവില്‍ പോയിരുന്നു.


വര്‍ഷങ്ങളായി കോട്ടയത്ത് നിന്ന് നാടുവിട്ട് വീട്ടുകാരുമായി ബന്ധപ്പെടാതെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ഇരൂള്‍കുന്ന് നാല് സെന്റ് കോളനിയില്‍ താമസിച്ച്‌ വരികയായിരുന്നു. തിരൂര്‍ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നിര്‍ദേശ പ്രകാരം പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളായ ജൂനിയര്‍ എസ്.ഐ സിബി ടി. ദാസ്, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ നാസര്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.ഇവരെ പൊന്നാനി കോടതിയില്‍ ഹാജരാക്കി. 


Previous Post Next Post

Whatsapp news grup