തിരൂർ : രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 2.63 കോടിയുടെ സ്വർണം ജിഎസ്ടി ഇന്റലിജൻസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്ന 6363 ഗ്രാം സ്വർണമാണ് ചങ്ങരംകുളത്ത് തിരൂർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. പരിശോധനാ സമയത്ത് ഇവരുടെ പക്കൽ രേഖകൾ ഉണ്ടായിരുന്നില്ല. തുടർന്ന് നികുതിയും പിഴയുമായി 16 ലക്ഷം രൂപ ഈടാക്കിയ ശേഷം സ്വർണം ഉടമകൾക്ക് വിട്ടു കൊടുത്തു.
ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ജോ. കമ്മിഷണർ ഫിറോസ് കാട്ടിൽ, ഡപ്യൂട്ടി കമ്മിഷണർ കെ.മുഹമ്മദ് സലീം എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ടാക്സ് ഓഫിസർ കെ.പി.വേലായുധൻ, എൻ.നാരായണൻ, എ.പി.മുസാഫിർ, ഷിജു കുമാർ, സി.ബീന, വി.വി.പ്രഷീബ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.