കൊല്ലം: ചവറയിലുണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 2 പേരുടെ നില ഗുരുതരം. തിരുവല്ലം സ്വദേശി കരുണാംബരം(56), ബര്‍ക്കുമന്‍സ്(45), ജസ്റ്റിന്‍(56), തമിഴ്‌നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം, പുല്ലുവിളയില്‍നിന്ന് മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട മിനിബസ്സും, ലോറിയും പുലര്‍ച്ചെ 12:30 ഓടെ ദേശീയപാത കൊല്ലം, ചവറ ഇടപ്പള്ളിക്കോട്ടക്ക് സമീപം വെറ്റമുക്കില്‍ വെച്ച് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇവരില്‍ 24 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, 22 പേരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. വിഴിഞ്ഞത്തുനിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.