തിരൂരങ്ങാടി കൊടിഞ്ഞി ചുള്ളിക്കുന്ന് മാണത്ത് പറമ്പിൽ അയ്യപ്പന്റെ മകൻ ഹരിദാസനെ (32) ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ സഹോദരന്റെ വീടിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. 

വ്യാഴാഴ്ച്ച കെട്ടിട നിർമാണ ജോലിക്കിടെ വീണ് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു. രാത്രി സഹോദരന്റെ വീട്ടിലേക്കെന്നു പറഞ്ഞു പോയതായിരുന്നു. കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചുള്ളിക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. അവിവാഹിതനാണ് അമ്മ മായു സുരേഷ് ബിന്ദു സരസ്വതി

Previous Post Next Post

Whatsapp news grup