താനൂര്‍: താനൂര്‍-തിരൂര്‍ പാതയില്‍ ഇന്നലെ രണ്ട് വാഹന അപകടങ്ങള്‍ നടന്നു, അപകടങ്ങള്‍ക്ക് കാരണം അമിതവേഗത, പുലര്‍ച്ചെ 1.30ന് മൂലക്കല്‍ ഗ്യാസ് ടാങ്കറും കണ്ടയ്നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഒഴിവായത് വന്‍ ദുരന്തമാണ്.
വ്യാഴാഴ്ച്ച വൈകുന്നേരം 4.15 ന് താനൂര്‍ ശോഭപറമ്ബ് ക്ഷേത്രത്തിന് സമീപം എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറില്‍ എതിരെവന്ന മല്‍സ്യം കയറ്റിയ കണ്ടെയ്നര്‍ ലോറി കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരായ ഒരു സ്ത്രീ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി.
താനൂര്‍ മൂലക്കലില്‍ ഉണ്ടായ അപകടത്തില്‍ വന്‍ ദുരന്തമാണ് ഒഴിവായത് ഇടിയുടെ അഘാതത്തില്‍ ടാങ്കറിന്‍്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ സേലം സ്വദേശി രാജന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇന്ധനവുമായി കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടയ്നെര്‍ ലോറിയും തമ്മിലാണ് പുലര്‍ച്ചെ കൂട്ടിയിടിച്ചത്.