ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള മലപ്പുറം നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള ഉപകേന്ദ്രത്തില്‍ ഡിസംബര്‍ 20ന് വൈകീട്ട് അഞ്ചിന് മുന്‍പായി സൗജന്യ പിഎ സ്സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ സഹിതം അപേക്ഷ ഉപകേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്കുള്ള എഴുത്തു പരീക്ഷ ഡിസംബര്‍ 26ന് രാവിലെ 10 ന് കേന്ദ്രത്തില്‍ വെച്ച് നടത്തുമെന്ന് സെന്റര്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0483- 2734228, 9446450349