കോട്ടക്കൽ : എടരിക്കോട് 110 കെ.വി സബ് സ്റ്റേഷനിൽ 110/33 കെ.വി ട്രാൻസ്ഫോർമർ ശേഷി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ 25 MVA ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ
*19-12-2021 ( ഞായർ ), 21-12-2021 ( ചൊവ്വ) ദിവസങ്ങളിൽ 33 കെ വി കൂരിയാട് , ഒതുക്കുങ്ങൽ, കൽപകഞ്ചേരി സബ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും വൈദ്യുതി വിതരണം മുടങ്ങുന്നതാണ്.* **കൂടാതെ ട്രാൻസ്ഫോർമർ ടെസ്റ്റിങ്ങ്, കമ്മീഷനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട് 20, 22, 23, 24,25 തിയ്യതികളിലും ഭാഗികമായി വൈദ്യുതി തടസ്സം നേരിടുന്നതാണ്.*
മറ്റ് സബ് സ്റ്റേഷനുകളിൽ നിന്നും പരിമിതമായി ലഭ്യമായേക്കാവുന്ന വൈദ്യുതി ഉപയോഗിച്ചുള്ള വിതരണം മാത്രം നടക്കുന്നതിനാൽ മാന്യ ഉപഭോക്താക്കൾ പരമാവധി ഉപയോഗം കുറച്ചും, മറ്റ് പകരം സംവിധാനങ്ങൾ ഉപയോഗിച്ചും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
*എക്സിക്യൂട്ടീവ് എഞ്ചിനീയർ*
*ഇലക്ട്രിക്കൽ ഡിവിഷൻ*
*തിരൂരങ്ങാടി*