താനൂര്‍: നേപ്പാളില്‍ നടന്ന ഏഷ്യന്‍ സോഫ്റ്റ് ബേസ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത താനൂരിലെ താരങ്ങള്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

താനൂര്‍ റയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും താരങ്ങളെ ആനയിച്ചു നഗരം ചുറ്റി മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് സമാപിച്ചു. സ്വീകരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ പി പി ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ കെ പി അലി അക്ബര്‍, ഫാത്തിമ കെ പി, ജസ്‌ന ബാനു, കൗണ്‍സിലര്‍മാരായ എ കെ സുബൈര്‍, മുസ്തഫ, ഹനീഫ, റഷീദ് മോര്യ, നൗഷാദ്, മന്‍സൂര്‍, ഉമ്മുകുല്‍സു ടീച്ചര്‍, രാധിക, ദേവകി, നാസിറ, ഹസീന, നജ്മത്ത്,സഫിയ, ഷാഹിദ, റൂബി ഫൗസി, ഉമ്മുകുല്‍സു, ആരിഫ, സുചിത്ര, സോഫ്റ്റ് ബോള്‍ പരിശീലകന്‍ ഹംസ മാസ്റ്റര്‍, വനിതാ ടീമിനെ നയിച്ച സാന്ദ്ര എം, സയന കെ എന്നിവര്‍ പ്രസംഗിച്ചു.

 താരങ്ങളായ അനഘ കെ, ജിതിന്‍ ഇ കെ, അമൃത ഇ എം, ആദിത്യ കെ, അനഘ പി, മുഹമ്മദ് യാസിര്‍ കെ, സഹീദ് എം, സാന്ദ്ര എം, ആര്യ എം, ഹൃതിക ശ്യം എ പി എന്നിവരാണ് സ്വീകരണത്തില്‍ പങ്കെടുത്തു.

Previous Post Next Post

Whatsapp news grup