ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും  ജി.വി.എച്ച്.എസ്.എസ് വേങ്ങര എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വേങ്ങര ജി.വി.എച്ച്.എസ്  സ്കൂളിൽ വെച്ച് 30.11.2021ന്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.   

വേങ്ങര സർക്കിൾ ഇൻസ്പെക്ടർ ശ്രീ മുഹമ്മദ് ഹനീഫ  തന്റെ രക്തദാനത്തോടെ തന്നെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 62 സുമനസ്സുകൾ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 42 പേർ രക്തദാനം ജീവദാനമായി നൽകി. 

ക്യാമ്പിന് ബി.ഡി.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം രക്ഷാധികാരി യൂസഫലി പുതുപറമ്പ് , റഹീം പാലേരി, തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് അജ്മൽ വലിയോറ, സെക്രട്ടറി ജുനൈദ് പി.കെ , ട്രഷറർ ഷിബു വേങ്ങര ,  കോർഡിനേറ്റർമാരായ വലീദ്, നിഷാദ്, നിസാം, അഫ്സൽ , തിരൂരങ്ങാടി എയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരായ നിരഞ്ജന, സുഹൈല , എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ സാബിറ  ടീച്ചർ വളണ്ടിയർ ലീഡർ രോഹിത് വിജയ്, ബരീറ ബാനു മറ്റ് എൻ.എസ്. എസ് വളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post

Whatsapp news grup