പെരുമണ്ണ ക്ലാരി : ജില്ലയിലെ രക്ത ബാങ്കുകൾ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി ബ്ലഡ്‌ ഡോണേഴ്സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയുടെയും, ചെട്ടിയാങ്കിണർ ബുള്ളറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ചെട്ടിയാങ്കിണർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ വച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

ക്യാമ്പിനോട് അനുബന്ധിച്ചു നടന്ന പ്രത്യേക ചടങ്ങിൽ തിരൂരങ്ങാടി എം എൽ എ ശ്രീ കെ പി എ മജീദ് സന്നദ്ധ പ്രവർത്തകരെ അനുമോദിച്ചു. ക്യാമ്പിലെ ആദ്യ രക്ത ദാതാവായ എം. എ റഹ്മാന് എം. എൽ. സർട്ടിഫിക്കറ്റ് നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ലിബാസ് മൊയ്തീൻ, വാർഡ് മെമ്പർമാരായ നജ്മ തേവർപറമ്പിൽ, കുഞ്ഞി മോയ്ദ്ധീൻ, എൻ. ബാവ, മനാറുൽ മദ്രസ പ്രസിഡൻ്റ് കെ.കെ. അബ്ദുറഹ്മാൻ ഹാജി എന്നിവർ ക്യാമ്പിന് ആശംസകളർപ്പിച്ചു.

 80 പേർ രജിസ്റ്റർ ചെയ്ത രക്‌തദാന ക്യാമ്പിൽ 69 പേർ രക്തം നൽകി. ക്യാമ്പിന് ബി ഡി കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം, തിരൂർ താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർ ശ്രിഷിൽ, തിരൂരങ്ങാടി താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർമാരായ മുനീർ പുതുപ്പറമ്പ്, സനൂപ് തെയ്യാല, ഉസ്മാൻ വെള്ളിയാമ്പുറം, നിഷാദ് കൊന്നക്കൽ, കോർഡിനേറ്റർമാരായ ആഷിക് കുണ്ടൂർ, വിഘ്‌നേഷ്, ലത്തീഫ് സി. കെ, ഏയ്ഞ്ചൽസ് വിംഗ് കോർഡിനേറ്റർമാരായ നിരഞ്ജന, ഷഹ്‌മ, നിമിഷ ബുള്ളറ്റ് ക്ലബ്‌ പ്രവർത്തകരായ സാബിർ റിയാസ്, കലാം , പ്രശാന്ത്, ജുനൈദ്, പ്രജീഷ്, നൗഫൽ മറ്റ് ക്ലബ്ബ്‌ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post

Whatsapp news grup