കുറ്റിപ്പുറം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത 66ൽ കുറ്റിപ്പുറം മൂടാലിൽ ഇന്ന് വൈകീട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന പുളിക്കൽ എന്ന ബസാണ് അപകടത്തിൽപെട്ടത്.
മൂടാൽ ദർഗ ജാറത്തിന് സമീപത്ത് വച്ച് ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വരികയായിരുന്ന കെഎൽ-52-എൻ-5397 നമ്പർ മഹീന്ദ്ര സുപ്രൊ വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻവശം തകർന്നു.
പരിക്കേറ്റ ഇരുവാഹനങ്ങളിലുമുള്ള യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ കൈകൊണ്ടു