കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസികളില്‍ നിന്ന് റാപിഡ് പിസിആര്‍ പരിശോധനക്ക് ഈടാക്കുന്ന അമിത നിരക്ക് അധികൃതര്‍ കുറച്ചു. ഇനി മുതല്‍ 1580 രൂപയാണ് വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആറിന് ഈടാക്കുക. നേരത്തേ, ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്

പുതിയ നിരക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടപ്പാക്കി. ഉത്തരവ് പുറത്തിറങ്ങിയ ശേഷം ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട ഷാര്‍ജ വിമാനത്തിലെ യാത്രക്കാരില്‍ നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയതെന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റാപിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ അമിതമായ നിരക്കിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. നിരവധി സംഘടനകളും കേരളത്തിലെ എംപിമാരും ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് നിവേദനവും സമര്‍പ്പിച്ചിരുന്നു.


Previous Post Next Post

Whatsapp news grup