സൗദി അറേബ്യയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ശഹീദ്(23) ആണ് മരിച്ചത്. വാട്ടര്‍ ടാങ്ക് ദേഹത്ത് വീണാണ് മരിണം. ദക്ഷിണ സഊദി അതിര്‍ത്തി പട്ടണമായ നജ്‌റാനില്‍ ആണ് ദാരുണമായ അപകടം നടന്നത്. 

വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറാണ് ശഹീദ്. സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു. രണ്ട് വര്‍ഷമായി നജ്റാനില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

 കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടേയും മകനാണ്. നജ്റാന്‍ കിംഗ് ഖാലിദ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി ബന്ധുക്കള്‍ രംഗത്തുണ്ട്.

Previous Post Next Post

Whatsapp news grup