തിരൂർ: 8 ഏക്കറയോളം സ്ഥലത്ത് 80 കോടി രൂപ ചിലവഴിച്ച് ഒന്നരലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. പൂർണ്ണമായും എയർ കണ്ടീഷൻ സൗകര്യം, നവീനമായ സൗകര്യങ്ങളോടെ അഞ്ച് ഓപ്പറേഷൻ തിയേറ്ററുകൾ, അന്തർ ദേശീയ നിലവാരമുള്ള ലബോറട്ടറികൾ.
24 മണിക്കൂർ പ്രവർത്തിക്കുന്ന വിദഗ്ദ ഡോക്ടർമാരടങ്ങുന്ന ട്രോമാകെയർ ടീം, അത്യന്താധുനിക റേഡിയോളജി വിഭാഗം. അമ്മക്കും കുഞ്ഞിനും സുരക്ഷയൊരുക്കുന്ന പ്രസവ ശിശുരോഗ വിഭാഗങ്ങൾ, ലോക പ്രശസ്ത മെഡിക്കൽ സർവ്വകലാശാലകളുമായി സഹകരിച്ച് പദ്ധതികൾ, വിദഗ്ദ ഡോക്ടർ മാരുടെ സേവനം, എല്ലാ നിലകളിലേക്കും ലിഫ്റ്റ് സൗകര്യം, മികച്ച ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഹെലിപ്പാഡ്, വിശാലമായ കാർ പാർക്കിംഗ് സൗകര്യംഎന്നിവ പ്രത്യാകതകളാണു.
5000ത്തിലധികം സഹകാരികളുടെ സഹകരണ ത്തോടെ ഭീമമായ വായ്പാ ബാദ്ധ്യതകളില്ലാതെപദ്ധതി യാഥാർത്ഥ്യമാകുന്നു.2022 ഫെബ്രുവരി 26 നു ശനിയാഴ്ച ഭാഷാപിതാവിന്റെ മണ്ണിൽ തിരൂർ പുഴയുടെ ഓരത്ത് ഏറ്റിരിക്കടവിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കുള്ള ഉചിതമായ ഈ സ്മാരകം ഉൽഘാടനം ചെയ്യും.