താനൂർ: മത്സ്യബന്ധന ബോട്ടിൽ നിന്നും കടലിൽ വീണ് യുവാവ് മരിച്ചു. താനൂർ കോർമ്മൻ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് ഹനീഫ യുടെ മകൻ ഫെെജാസ് (26)ആണ് മരിച്ചത്.താനൂരിലെ ഖാദിസിയ വള്ളത്തിലെ മത്സ്യതൊഴിലാളിയാണ് ഫെെജാസ് .
മത്സ്യ ബന്ധന ബോട്ടിലെ കയർ കുരുങ്ങിയാണ് ഫൈജാസ് കടലിൽ വീണത്. ബോട്ടിലുള്ളവർ ചേർന്ന് ഫൈജാസിനെ അഞ്ചുടിയിലെ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.തിരൂർ ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.