തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരത്തും എറണാകുളത്തുമാണ് രോം സ്ഥീരികരിച്ചത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.


കോംഗോയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കും, യുകെയില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം അഞ്ചായി

കേരളത്തില്‍ നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 68 ആയി. ഇന്ന് ഹൈദരാബാദില്‍ മൂന്ന് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഏഴുവയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.


ഹൈദരാബാദില്‍ എത്തിയ 24കാരനായ കെനിയന്‍ പൗരനും സൊമാലിയന്‍ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന ഏഴ് വയസുള്ള കുട്ടിയാണ് രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റൊരാള്‍. ഇക്കാര്യം തെലങ്കാന സര്‍ക്കാര്‍ ബംഗാളിനെ അറിയിച്ചു. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദ് വിമാനത്താവളത്തിലും പരിശോധനാ സംവിധാനം ശക്തമാക്കിയിരുന്നു.


നൈജീരിയയില്‍ നിന്ന് ദോഹവഴി ചെന്നൈയിലെത്തിയ 47കാരനും ആയാളുമായി ബന്ധപ്പെട്ട ആറ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ഇവരുടെ സാമ്ബിളുകള്‍ ജിനോം സ്വീക്വന്‍സിനായി ബംഗളൂരുവിലേക്ക് അയച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു.

Previous Post Next Post

Whatsapp news grup