മലപ്പുറം: അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിപ്പോകാന്‍ വിമാനത്താവളത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ്‌നഗര്‍ സ്വദേശി തൊട്ടിയില്‍ മുഹമ്മദ് ബഷീര്‍ (43) ആണ് മരിച്ചത്.

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. വിമാനത്തില്‍ കയറുന്നതിനായി ബോര്‍ഡിങ് പാസെടുത്തശേഷമാണ് മുഹമ്മദ് ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചത്.

സൌദി അറേബ്യയിലെ ജിദ്ദയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുകയാരുന്നു ബഷീര്‍. ആറു മാസം മുമ്ബാണ് ഇദ്ദേഹം ലീവിന് നാട്ടിലെത്തിയത്. ഭാര്യ: ഹസീന. മക്കള്‍: ഫാത്തിമ ബിന്‍സിയ, ആയിശത്തു നിസ്‌വ. പിതാവ്: പരേതനായ തൊട്ടിയില്‍ സൈതലവി. മാതാവ്: നഫീസ. സഹോദരങ്ങള്‍: ഖദീജ, മൊയ്തീന്‍ കുട്ടി, കുഞ്ഞിമുഹമ്മദ്, ഫാറൂഖ്, ജലീല്‍, ഖമറുന്നീസ.

Previous Post Next Post

Whatsapp news grup