മലപ്പുറം: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് നടുറോഡിൽ മറിഞ്ഞു. തിരൂരങ്ങാടി പൊലീസിന്റെ ജീപ്പാണ് മമ്പുറം വലിയ പള്ളിക്ക് സമീപം റോഡിൽ മറിഞ്ഞത്. രാത്രി എട്ടോടെയാണ് സംഭവം. ചെമ്മാട് നിന്ന് ഒരു കേസിലെ പ്രതിയെ അന്വേഷിച്ച് മമ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
എസ് ഐ. എസ് കെ പ്രിയൻ, പൊലീസുകാരായ ഷിബിത്ത്, ശിവൻ എന്നിവരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ഇവർക്ക് നിസ്സാര പരിക്കുകളേറ്റു. വീതി കുറഞ്ഞ ഈ റോഡിൽ വാഹനം പള്ളിയുടെ ധർമപ്പെട്ടിയുടെ തറയിൽ ഇടിച്ചാണ് മറിഞ്ഞ്. ഒരു കാൽ നടയാത്രക്കാരൻ അൽഭുതകരമായാണ് രക്ഷപ്പെട്ടത്.
പൊലീസ് വാഹനം അമിതവേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. മറിഞ്ഞ ജീപ്പ് നാട്ടുകാരാണ് നേരെ ആക്കിയത്. പൊലീസുകാരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മറ്റൊരു വാഹനം വൺവേ തെറ്റിച്ച് വന്നതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്
സിസിടിവി ദൃശ്യം: