കൽപ്പകഞ്ചേരി: നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. വളവന്നൂർ മായ്യേരിച്ചിറ വലിയവീട്ടിൽ യാഹുട്ടിയുടെ മകൻ അനസ് (21) ആണ് മരണപ്പെട്ടത്. ഇലക്ട്രീഷ്യൻ ജോലിക്കിടയിൽ സൺസൈഡിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.

 ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post

Whatsapp news grup