പൊന്നാനി:കൊല്ലൻപ്പടിയിൽ നിന്നും വിരണ്ടോടിയ പോത്താണ് പുതുപൊന്നാനിയിൽ വ്യാപക അക്രമം സൃഷ്ടിച്ചത്.പോത്തിൻ്റെ അക്രമണത്തിനിരയായ മൂന്നു പേർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്.
ഇവരെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊന്നാനി ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം അക്രമാസക്തനായ പോത്തിനെ പിടിച്ചുകെട്ടി.
ഏറെ നേരം റോഡിലൂടെ ഓടിനടന്ന പോത്ത് സ്ഥലത്ത് ഗതാഗത തടസ്സം സൃഷ്ടിച്ചതും, അക്രമം തുടർന്നതും ജനങ്ങളെ പരിഭ്രാന്തരാക്കി.