കുതിച്ചുയർന്ന് മുരിങ്ങക്കായയുടെ വില. നാടൻ മുരിങ്ങക്കായയ്ക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ പുറമേനിന്നെത്തിയ മുരിങ്ങക്കായയ്ക്ക് 350 രൂപമുതൽ 420 രൂപവരെയാണ് ഇന്നലത്തെ വില. നാടൻ മുരിങ്ങക്കായയുടെ വിൽപ്പന കിലോയ്ക്ക് 180 രൂപയ്ക്കായിരുന്നു.
ഇപ്പോൾ വിപണിയിൽ നാമമാത്രമായി എത്തുന്ന നാടൻ മുരിങ്ങക്കായയുടെ പുറംഭാഗം ഉണങ്ങിയ നിറമാണ്. അതിനാൽ ആവശ്യക്കാർ കുറവാണ്. പുറമേനിന്നു വരുന്ന മുരിങ്ങക്കായയുടെ പുറംഭാഗം നല്ല പച്ചപ്പ് നിറഞ്ഞതാണ്. വില വൻതോതിൽ ഉയർന്നതോടെ പച്ചക്കറിക്കടക്കാർ ഇവ കൊണ്ടുവരുന്നതും കുറച്ചു.