തിരൂർ: നഗരസഭനഗരസഭയിൽ തുടക്കം കുറിച്ച വാതിൽ പടി സേവന പദ്ധതിയുടെ ഭാഗമായി ഓരോ വർഡിലേക്കും സേവനസന്നദ്ധ പ്രവർത്തരെ നിയോഗിച്ചു.അവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം നടത്തി.
നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട വാതിൽ പടി സേവന ഗുണഭോക്താക്കൾക്ക് ഇവർ വഴി സേവനങ്ങൾ എത്തിക്കും.രണ്ടു വീതം സന്നദ്ധ പ്രവർത്തകരെയാണ് നിയോഗിച്ചിട്ടുള്ളത്. തിരിച്ചറിയൽ കാർഡ് വിതരണം ചെയർ പേഴ്‌സൺ എ.പി. നസീമ നിർവഹിച്ചു.
വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട് അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ സെക്രട്ടറി ടി.വി.ശിവദാസ് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കെ.കെ.സലാം,ഫാത്തിമത് സജ്‌ന, സി.സുബൈദ,ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.കെ.കെ.തങ്ങൾ,വി.നന്ദൻ മാസ്റ്റർ,പി.കോയ മാസ്റ്റർ,പി.പി.ലക്ഷ്മണൻ,സുരേഷ് പ്രസംഗിച്ചു.